കാഞ്ഞങ്ങാട്: വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാലോം വലിയ പാമത്തട്ടിലെ തുമ്പമാടം ടി എ ബിനീഷ്-ബീന ദമ്പതികളുടെ മകൾ ടി വി ആര്യ(18)യാണ് മരിച്ചത്. കോട്ടക്കൽ ആയുർവ്വേദ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു. ഒരാഴ്ച്ച മുമ്പ് വീട്ടിലെത്തിയ ആര്യയെ ഇന്നലെ രാത്രി വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളരിക്കുണ്ട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
ആയുർവ്വേദ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി












Leave a Reply