ബി എ ഡവലപ്മെന്റ് ഇക്കണോമിക്സിൽ ഒന്നാം റാങ്ക് നേടിയ പെരുതടിയിലെ പ്രീതി പി എസ് , ബി എ മൈക്രോ ബയോളജിയിൽ ഒന്നാം റാങ്ക് നേടിയ പാണത്തൂരിലെ അഞ്ജിത സി എം , ബി എ ഹിസ്റ്ററിയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മാപ്ല ച്ചേരിയിലെ അഞ്ജന എം ജെ എന്നിവർക്ക് മണ്ഡലം പ്രസിഡന്റ് എം ജയകുമാർ ഉപഹാരം നല്കി . അനുമോദന പരിപാടികളിൽ കെ ജെ ജെയിംസ് , ജോണി തോലംപുഴ , എസ് മധുസൂദനൻ , രാജീവ് തോമസ്, വി ഡി ജോഷി, റീന തോമസ്, പി എം ബാബു , ബി കെ സുരേഷ്, പി എം രാഘവൻ ,പി ബി സുരേഷ്, പി വി ജോർജ് എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റിയിലെ റാങ്ക് ജേതാക്കളായ ബിരുദ വിദ്യാർത്ഥികളെ കോൺഗ്രസ് പനത്തടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.












Leave a Reply