മുഖ്യമന്ത്രി നേരിട്ട് ജില്ലയുടെ ചുമതല ഏറ്റെടുക്കണം: എസ്.കെ.എസ്.എസ്.എഫ്

 

കാസർഗോഡ്:

കേരള മന്ത്രിസഭയിൽ കാസർകോട് ജില്ലയ്ക്ക് യാതൊരു പ്രാതിനിധ്യവും ലഭിക്കാതിരുന്നത് ജില്ലയിലെ ജനങ്ങളോടുള്ള കടുത്ത അവഗണനയാണെന്ന് എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന രൂപീകരണ കാലം മുതൽ വികസന മേഖലയിൽ പിന്നോക്കം നിൽക്കുന്ന കാസർകോടിന് ഇനിയും ഇത്തരത്തിലുള്ള അവഗണനകൾ സഹിക്കാനാകില്ലെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യരംഗം, വിദ്യാഭ്യാസം, റെയിൽവേ, തീരദേശ സംരക്ഷണം, തൊഴിൽ മേഖല തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കാസർകോട് വർഷങ്ങളായി അവഗണന നേരിടുകയാണ്. മന്ത്രിസഭയിൽ ജില്ലയ്ക്ക് പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തിൽ കാസർകോടിന്റെ വികസന കാര്യങ്ങൾ മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്ത് പ്രത്യേക ശ്രദ്ധ നൽകണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *