സത്യപ്രതിജ്ഞ ദിനത്തിൽ 10 ലക്ഷം രൂപയുടെ ക്യാൻസർ ഡിറ്റക്ഷൻ മെഷീൻ മഞ്ചേശ്വരം താലൂക്ക് ആശുപത്രിക്ക് സൗജന്യമായി നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ ഇർഫാന ഇഖ്ബാൽ.

 

ഉപ്പള : വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സന്തോഷ ദിനത്തിൽ മഞ്ചേശ്വരം താലൂക്ക് ആശുപത്രിക്ക് കാൻസർ ഡിറ്റക്ഷൻ ഹോർമോൺ മെഷീൻ സൗജന്യമായി നൽകി ജില്ലാ പഞ്ചായത്ത് ഡെവലപ്മെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ മാതൃകയായി.
10 ലക്ഷം രൂപ വിലമതിക്കുന്ന അത്യാധുനിക കാൻസർ നിർണയ മെഷീനിൽ നിരവധി ഹോർമോൺ ടെസ്റ്റുകൾ നിമിഷങ്ങൾക്കകം ചെയ്യാൻ കഴിയും.
തൈറോയ്ഡ്, ഗർഭകാലത്ത് സ്ത്രീകൾക്ക് ചെയ്യുന്ന ഹോർമോൺ ടെസ്റ്റുകൾ, ക്യാൻസർ ടെസ്റ്റുകൾ അടക്കം നിരവധി ടെസ്റ്റുകൾ ഈ ക്ലിയ മൈൻഡ്രൈ CL990i ആട്ടോമാറ്റിക് മെഷീനിൽ നിഷ്പ്രയാസം ചെയ്യാൻ കഴിയും. മഞ്ചേഷ്വരം മണ്ഡലത്തിൽ അടുത്ത കാലത്തായി ക്യാൻസർ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പൊതു ജനങ്ങൾക്ക് വേണ്ടി മെഷീൻ സൗജന്യമായി നൽകാൻ ഇർഫാന തീരുമാനിച്ചത്.
ഇർഫാനയുടെ നേതൃത്വത്തിൽ ഉപ്പളയിൽ ഷെയ്ഖ് സായിദ് വൃദ്ധ മന്ദിരം സ്ഥാപിച്ച്‌ ആരോരുമില്ലാത്ത 30 ഓളം മാതാപിതാക്കളെ കഴിഞ്ഞ രണ്ടര വർഷമായി ഇർഫാന സംരക്ഷിക്കുന്നുണ്ട്.
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സൈഫുള്ള തങ്ങളും, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കയും മെഷീൻ ഏറ്റുവാങ്ങി. മംഗൽപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന ടീച്ചർ, ഷെയ്ഖ് സായിദ് വൃദ്ധ മന്ദിരം ഡയരക്ടർ ബോർഡ്‌ അംഗം കൂക്കൾ ബാലകൃഷ്ണൻ, ഡോ: മുസ്തഫ, മെഹമ്മൂദ് കൈകമ്പ,
ബദ്രുദ്ദീൻ കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *