മാവുങ്കാൽ: മാവുങ്കാൽദേശീയപാതയിൽ ക്രൈസ്റ്റ് സ്കൂളിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. മാവുങ്കാൽ പൈറടുക്കത്തെ വേണുഗോപാലൻ്റെ ഭാര്യ രജനി(39)യാണ് മരിച്ചത്. അപകടത്തിൽ മകൻ അദ്വൈദിന് പരിക്കേറ്റു. ചെമ്മട്ടംവയൽ ഗവൺമെൻ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അദ്വൈദ്
കൊവ്വൽപള്ളിയിലെ ക്യാമറ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രജനി, ജോലി കഴിഞ്ഞ് മകനുമൊത്ത് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാസർകോട് ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാർ സ്‌കൂട്ടറിലടിച്ച് നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ അമ്മയെയും മകനെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രജനിയുടെ ജീവൻ രക്ഷിക്കാനായില്ല. മകൻ ഗുരുതരാവസ്ഥയിൽ മംഗാലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട് നിർത്താതെ പോയ ഇന്നോവ കാർ രാത്രിയോടെ ഹോസ്ദുർഗ്ഗ് പോലീസ് കണ്ടെത്തി.












Leave a Reply