ചുള്ളിക്കര ഡോൺ ബോസ്കോയിൽ എസ്‌സി-എസ്‌ടി ട്രൈബൽ സിക്സ്സസ് സോക്കർ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

 

​ചുള്ളിക്കര: സ്പോർട്സ് ഫോർ ചേഞ്ച്’ പദ്ധതിയുടെ ഭാഗമായി ഡോൺ ബോസ്കോ ചുള്ളിക്കരയുടെ നേതൃത്വത്തിൽ എസ്‌സി-എസ്‌ടി ട്രൈബൽ സിക്സ്സസ് സോക്കർ ഫുട്ബോൾ ടൂർണമെന്റ് (SC ST Tribal 6’s Soccer) സംഘടിപ്പിച്ചു. ഡോൺ ബോസ്കോ ചുള്ളിക്കര ഗ്രൗണ്ടിലാണ് ആവേശം നിറഞ്ഞ ഫുട്ബോൾ ടൂർണമെന്റ് നടന്നത്. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ കായിക സംസ്കാരം വളർത്തുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ടൂർണമെന്റ്
​ഫാ. ടോണി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോൺ ബോസ്കോ ഡയറക്ടർ ഫാ.സണ്ണി ആദ്യഷനായി.
​വിവിധ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഒന്നാം സ്ഥാനമായ ട്രോഫിയും ക്യാഷ് അവാർഡ് ₹10000 രൂപയും ‘യുവജന അരങ്ങനടുക്കം’ സ്വന്തമാക്കി. രണ്ടാം സ്ഥാനത്തിന് അർഹമായ ട്രോഫിയും ക്യാഷ് അവാർഡ് ₹5000 രൂപയും ‘അറേബ്യൻ എഫ്. സി അരീക്കര’ കരസ്ഥമാക്കി. ചടങ്ങിൽ ശ്രീ. ബൈരാഗ് പോൾ, ശ്രീമതി.ജെസി ജോർജ്ജ്, കോച്ചുമാരായ ശ്രീ. സതീഷ്, ശ്രീ.ശ്യാം എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *