ശമ്പള പരിഷ്‌കരണ നടപടികൾ ഊർജിതപ്പെടുത്തണം -കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഓർഗനൈസേഷൻ

കാഞ്ഞങ്ങാട്:
കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഓർഗനൈസേഷൻ
(KNTEO) കാസർകോട് ജില്ലാ കൗൺസിൽ
കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് കോളേജിൽ വെച്ച് നടന്നു.
മുൻ സംസ്ഥാന ജനറൽ സെക്രട്ടറയും ഹയർ എജുക്കേഷൻ ഗവേണിംഗ് ബോർഡ് അംഗവുമായിരുന്ന എൻ.സത്യാനന്ദൻ ഉദ്‌ഘാടനം ചെയ്തു.ജില്ല പ്രസിഡണ്ട് എ.സുരേശൻ അധ്യക്ഷത വഹിച്ചു. കെ.എൻ.വിനീഷ് രക്തസാക്ഷി പ്രമേയവും പി.എ ബിജു അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി ടി.പ്രകാശ് ജോസഫ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവൻ ഉദിനൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി എൻ.പ്രേമരാജനുള്ള യാത്രയയപ്പും സംഘടനാ ഭാരവാഹിയായിരിക്കെ കയ്യൂർ -ചീമേനി ഗ്രാമാ പഞ്ചാത്ത് 15ാം വാർഡിൽ നിന്നും മത്സരിച്ച് വിജയിച്ച ടി.വി മധുവിനുള്ള അനുമോദനവും കൗൺസിലിൻ്റെ ഭാഗമായി നടന്നു.സംസ്ഥാന സെക്രട്ടറി എൻ.പ്രേമരാജൻ, സംസ്ഥാന കമ്മറ്റിയംഗം സി കെ വിനോദ് ,ടി.വി. മധു,ജില്ലാ ട്രഷറർ പി.ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :ടി.പ്രകാശ് ജോസഫ് (പ്രസിഡന്റ്)
എ.സുരേശൻ (സെക്രട്ടറി)
പി.ശിവപ്രസാദ് (ട്രഷറർ).

Leave a Reply

Your email address will not be published. Required fields are marked *