ജില്ലയിലെ മികച്ച എസ്.പി.സി അസി. കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി യു. ശശികല ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു .

 

ബന്തടുക്ക: കാസർഗോഡ് ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) പുരസ്കാരങ്ങളിൽ മികച്ച അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി (ACPO) ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക യു. ശശികലയെ തിരഞ്ഞെടുത്തു. എസ്.പി.സി ജില്ലാതല സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ അഡീഷണൽ ജില്ലാ പോലീസ് മേധാവിയും എസ്.പി.സി ജില്ലാ നോഡൽ ഓഫീസറുമായ സി.എം. ദേവദാസനിൽ നിന്നും അവർ സ്നേഹോപകാരം ഏറ്റുവാങ്ങി.

ബന്തടുക്ക സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിച്ചതിനും കുട്ടികൾക്ക് മികച്ച മാർഗ്ഗനിർദ്ദേശം നൽകിയതിനുമാണ് ശശികല ടീച്ചർക്ക് ഈ ആദരം ലഭിച്ചത്. കരിവേടകം പന്ത്രണ്ടാം വാർഡ് ചുഴുപ്പിൽ താമസിക്കുന്ന റിട്ട. എസ്.ഐ സി.ബി. നാരായണന്റെ ഭാര്യയാണ് ശശികല ടീച്ചർ.

Leave a Reply

Your email address will not be published. Required fields are marked *