എസ്.എസ്.എൽ.സി ഫല പ്രഖ്യാപനം. ബളാംതോട് ജി.എച്ച്. എസ്.എസ്സിന് നൂറുമേനി. 12 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്.

പാണത്തൂർ – എസ്.എസ്.എൽ.സി ഫല പ്രഖ്യാപനത്തിൽ മലയോര മേഖലയിലെ ബളാംതോട് ഹയർസെക്കൻഡറി സ്കൂളിന് മികച്ച വിജയം. പരീക്ഷയെഴുതിയ 170 കുട്ടികളിൽ 170 കുട്ടികളും വിജയിച്ചു. 12 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 3 കുട്ടികൾക്ക് 9 വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതും
ബളാംതോട് സ്കൂളിലാണ്. വിജയികളെ സ്കൂൾ പിടിഎയും സ്റ്റാഫും അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *