പനത്തടി ഗ്രാമപഞ്ചായത്തിൽ ജല ബജറ്റ് പഞ്ചായത്ത്‌ തല ശില്പശാല സംഘടിപ്പിച്ചു .

 

പാണത്തൂർ: പഞ്ചായത്തിലെ ജലത്തിന്റെ സ്രോതസ്സുകളെ കണ്ടെത്തി ജലത്തെ സംരക്ഷിക്കുവാനും, ജലത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുവാനും വേണ്ടി പനത്തടി ഗ്രാമപഞ്ചായത്തിൽ ജലബജറ്റ് ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പദ്മകുമാരി അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് പി രഘുനാഥ്‌ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോർഡിനേറ്റർ കെ കെ രാഘവൻ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസർ മധുസൂദനൻ, ജലസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രതീഷ് കെ ബി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്, പഞ്ചായത്തംഗങ്ങളായ കെ സി മോഹൻദാസ്, കെ കെ വേണുഗോപാൽ, റീന തോമസ്, പ്രസീത റാണി, ഭവ്യ പി എസ്, ഷിബു എം, ഐസി ഐസക്, അനില കുമാരി,രാധിക കെ, ബിജി എ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, കുടുംബശ്രീ എ ഡി എസ്, സി ഡി എസ് അംഗങ്ങൾ, സംബന്ധിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ജെ ജെയിംസ് സ്വാഗതവും, സി ഡി എസ് വൈസ് ചെയർ പേഴ്സൺ പുഷ്പലത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *