കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 1,275 രൂപ ഉയര്‍ന്ന് 15,390 രൂപയും പവന് 10,200 രൂപ ഉയര്‍ന്ന് 1,23,120 രൂപയുമായി. 18 ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് 12,592 രൂപയും പവന് 1,00,736 രൂപയുമാണ് ഇന്നത്തെ വില.
സ്വര്‍ണ ഇറക്കുമതിയിലുള്ള കസ്റ്റംസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയതാണ് വില വര്‍ധനവിന് പ്രധാന കാരണം. നിലവിലുണ്ടായിരുന്ന ആറുശതമാനം നികുതി 15 ശതമാനമാക്കി വര്‍ധിപ്പിച്ച് ഇന്ന് കേന്ദ്രം ഔദ്യോഗിക ഉത്തരവിറക്കി. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും അഞ്ചു ശതമാനം കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സെസും (എഐഡിസി) ഉള്‍പ്പെടുത്തിയാണ് പുതിയ നികുതി നിരക്ക് നടപ്പാക്കിയത്. വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ അടിയന്തര നടപടി.












Leave a Reply