കാസർകോട്:അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്നും മോട്ടോർ ബൈക്ക് മോഷണം പോയി. കർണാടക ലക്ഷ്മീശ്വര സ്വദേശിയും നുള്ളിപ്പാടി മുബാറക് ക്വാട്ടേഴ്സിൽതാമസക്കാരനുമായ എം.എൻ. സന്തോഷിന്റെ കെ.എ. 26 ഇ എച്ച് 4974 നമ്പർ പൾസർ ബൈക്ക് ആണ് ദേശീയ പാത ഉപ്പള ഓവർ ബ്രിഡ്ജിന് മുകളിൽ നിന്നു മോഷണം പോയത്. കഴിഞ്ഞ ഒന്നിന് രാത്രി 9.30 മണിക്ക് അപകടത്തിന് ശേഷം വാഹനം ഓവർ ബ്രിഡ്‌ജിന് മുകളിലായിരുന്നു. കഴിഞ്ഞ ദിവസം എടുക്കാൻ എത്തിയപ്പോഴാണ് മോഷണം പോയതായി അറിയുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്നും മോട്ടോർ ബൈക്ക് മോഷണം പോയി.












Leave a Reply