കോളിച്ചാൽ: നഴ്സേസ് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഹോസ്പിറ്റലിലെ നഴ്‌സുമാരായ ഷൈനി തോമസ്, മെറിൻ ജെയിംസ്, വിപിൻ, രേണുക , നിന, എന്നിവരെ ആദരിച്ചു.
സമൂഹത്തിലെ അറിയപ്പെടുന്ന കലാ സാംസ്‌കാരിക രംഗത്തുള്ള പൊതു പ്രവത്തകരായ മാത്യൂ സാർ , ആർ സൂര്യനാരായണ ബട്ട്, എം കുഞ്ഞികൃഷ്ണൻ , ഡോ. ഹേമരാജ്, ഡോ ചൈതന്യ, മധുസൂദനൻ നായർ കാട്ടൂർ,സിഒ ജോസഫ്, പി ജെ തോമസ്, പി മഹേഷ് കുമാർ, മദർ സുപ്പീരിയർ സെൻ്റ് മേരീസ് കോൺവെൻ്റ് എന്നിവർ ആദരവ് അർപ്പിക്കുകയും ചീഫ് ഗസ്‌റ്റായി കോളിച്ചാൽ പള്ളിവികാരി ഫാദർ ജോസ് പുളിപ്പറമ്പിൽ നഴ്സേസ് ദിന സന്ദേശങ്ങൾ നൽകി സംസാരിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാർ, നാട്ടുകാർ, പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
മധുര പലഹാരങ്ങൾ വിതരണം ചെയ്തു.












Leave a Reply