കാസർഗോഡ്അലങ്കൂരിലെ ഓട്ടോ ഡ്രൈവർക്കാണ് രണ്ടു ദിവസം മുൻപ് വാടകയിനത്തിൽ ഈ വ്യാജ പേപ്പർ കറൻസി കിട്ടിയത്.

കാസർഗോഡ്:ആളെ പറ്റിക്കാൻ ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ പേപ്പർ കറൻസി. കാസർഗോഡ്അലങ്കൂരിലെ ഓട്ടോ ഡ്രൈവർക്കാണ് രണ്ടു ദിവസം മുൻപ് വാടകയിനത്തിൽ ഈ വ്യാജ പേപ്പർ കറൻസി കിട്ടിയത്. അത്
സ്വീകരിച്ച് പിന്നീട് പരിശോധിച്ചപ്പോഴാണ് ഇത് യഥാർത്ഥ കറൻസി അല്ലെന്ന് തിരിച്ചറിഞ്ഞത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കറൻസിക്ക് സമാനമായ ഡിസൈനും വലുപ്പവും തന്നെയായിരുന്നു ഈ വ്യാജ കറൻസിക്കും.
ഇതിനാൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ കബളിപ്പിക്കപ്പെടുന്നത് വ്യാപകമാകുന്നു.
തിരക്കിട്ടഓട്ടത്തിനിടയിൽ യഥാർത്ഥ കറൻസി ആണോ എന്ന് തിരിച്ചറിയാത്തവരാണ് ഇങ്ങനെ കുടുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *