അയറോട്ട് ഉണ്ണിമിശിഹാപ്പള്ളി സുവർണ ജൂബിലി സമാപനവും പുതിയ പള്ളി വെഞ്ചരിപ്പും നടത്തി

 

ചുള്ളിക്കര: അയറോട്ട് ഉണ്ണിമിശിഹാപ്പള്ളി സുവർണ ജൂബിലി സമാപന സമ്മേളന ഉദ്ഘാടനവും പുതിയതായി നിർമിച്ച പള്ളിയുടെ വെഞ്ചരിപ്പ് കർമവും കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. വെഞ്ചരിപ്പ് കർമത്തിന് അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ശ്രീപുരം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.ജോയി കട്ടിയാങ്കൽ, രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറ, ഉണ്ണിമിശിഹാപ്പള്ളി വികാരി ഫാ.ഷിജോ കുഴിപ്പിള്ളിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.

സുവർണ ജൂബിലി സമ്മേളനത്തിൽ അതിരൂപത സഹായമെത്രാൻ അധ്യക്ഷത വഹിച്ചു. രാജപുരം ഫൊറോന വികാരി, ഒഎസ്എച്ച് സുപ്പീരിയർ ഫാ.ജോസ് കന്നുവെട്ടി, കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ജയചന്ദ്രൻ, കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ.ജോസ് കാനക്കാട്ട്, പി.എ.സജി, ഫാ.ജോയി പുതുപ്പള്ളിമ്യാലിൽ, പഞ്ചായത്തംഗങ്ങളായ ആൻസി ജോസഫ്, പ്രദീപ്്, ജൂബിലി കമ്മിറ്റി കൺ‍വീനർ‍ പി.യു.തോമസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *