അപ്രതീക്ഷിത മുഖ്യമന്ത്രിയായി കെ. മുരളീധരൻ എത്തുമോ, കെ.പി.സി.സി മുൻ പ്രസിഡന്റുമാരെ ദൽഹിയിലേക്ക് വിളിപ്പിച്ചു

ന്യൂദൽഹി:കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്കായി ഹൈക്കമാന്റ്. കെ. മുരളീധരൻ അടക്കം കെ.പി.സി.സിയുടെ മുൻ പ്രസിഡന്റുമാരെ ദൽഹിയിലേക്ക് വിളിപ്പിച്ചു. നാളെ ദൽഹിയിൽ എത്താനാണ് നിർദ്ദേശം. കെ. സുധാകരൻ, കെ.മുരളീധരൻ, എം.എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് ദൽഹിയിലേക്ക് വിളിപ്പിച്ചത്. അപ്രതീക്ഷിത മുഖ്യമന്ത്രിയായി കെ. മുരളീധരൻ എത്തുമോ എന്ന സംശയവും കോൺഗ്രസ് വൃത്തങ്ങളിലുണ്ട്. നേരത്തെ കെ.പി.സി.സി പ്രസിഡന്റായി മികച്ച പ്രവർത്തനം കാഴ്ചവെച്ച മുരളീധരന് അണികൾക്കിടയിൽ നല്ല സ്വാധീനവുമുണ്ട്. കെ.സി വേണുഗോപാലിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് അണികളിൽ ഭൂരിഭാഗവും.
നേരത്തെ വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാന്റ് ദൽഹിയിൽ ചർച്ച നടത്തിയിരുന്നു. മൂന്നു പേരും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം ഉപേക്ഷിക്കാത്ത സഹചര്യത്തിൽ ഹൈക്കമാന്റ്റ് തീരുമാനം എടുക്കുന്നതിൽനിന്ന് പിന്നോട്ട് പോയിരുന്നു.
✍️ വാർത്തകൾ KAR ന്യൂസ്അമ്പലത്തറ

Leave a Reply

Your email address will not be published. Required fields are marked *