കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കാസർഗോഡ് ജില്ലയിലെ ഉദയഗിരിയിലുള്ള ലൈബ്രറി കൗൺസിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന 6 മാസം ദൈർഘ്യമുള്ള ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 31.05.2026 വരെ അപേക്ഷിക്കാവുന്നതാണ്.എസ്.എസ്.എൽ.സി യോഗ്യതയുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അപേക്ഷകർക്ക് 5 വർഷത്തെ വയസ്സിളവുണ്ട്.
പൂരിപ്പിച്ച അപേക്ഷ,10 രൂപയുടെ തപാൽ സ്റ്റാമ്പ് പതിച്ച സ്വന്തം മേൽവിലാസം എഴുതിയ 24×10 cm വലുപ്പത്തിലുള്ള കവർ, സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ, കാസർഗോഡ് എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാഞ്ഞങ്ങാട് ബ്രാഞ്ചിൽ മാറാവുന്ന 50 രൂപയുടെ ഡിമാൻ്റ് ഡ്രാഫ്റ്റ് എന്നിവ സെക്രട്ടറി, കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ, കോട്ടച്ചേരി ബസ് സ്റ്റാൻഡിന് സമീപം, കാഞ്ഞങ്ങാട് .പി .ഒ., കാസർഗോഡ് – 6713 15 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
അപേക്ഷാഫോറവും പ്രോസ്പെക്ടസും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ വെബ് സൈറ്റായ kslc . in ൽ ലഭ്യമാണ്.
ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ്; അപേക്ഷ ക്ഷണിച്ചു












Leave a Reply