കാസര്‍കോട്: ബൈക്കപകടത്തില്‍ മരിച്ച പ്രതിശ്രുത വരന്റെ കുഴിമാടത്തിന് സമീപം പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം. കാസര്‍കോട് കുമ്പള സ്വദേശി പ്രഫുല്ലയുടെ മൃതദേഹമാണ് പ്രതിശ്രുത വരനായിരുന്ന തമിഴ്‌നാട് തിരുനെല്‍വേലി വള്ളിയൂര്‍ സ്വദേശി മണിയുടെ ഗ്രാമത്തിലെത്തിച്ച് സംസ്‌കരിച്ചത്. മണിയുടെ മരണത്തില്‍ മനംനൊന്ത് കഴിഞ്ഞ ദിവസമായിരുന്നു പ്രഫുല്ല ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പില്‍ മണിയുടെ കുഴിമാടത്തിന് സമീപം തന്നെയും സംസ്‌കരിക്കണമെന്ന് പ്രഫുല്ല കുറിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം തിരുനെല്‍വേലിയില്‍ എത്തിച്ച് സംസ്‌കരിച്ചത്.
വിവാഹം അടുത്തിരിക്കെയായിരുന്നു മണിക്ക് ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഒരു മാസം മുന്‍പായിരുന്നു സംഭവം നടന്നത്. ചികിത്സയിലിരിക്കെ ആശുപത്രിയില്‍വെച്ച് മണി മരിച്ചു. മണിയുടെ സംസ്‌കാര ചടങ്ങില്‍ പ്രഫുല്ലയും കുടുംബവും പങ്കെടുത്തിരുന്നു. തിരിച്ച് കുമ്പളയിലെ വീട്ടിലെത്തിയ ശേഷം പ്രഫുല്ല മാനസികമായി തകര്‍ന്നിരുന്നു.












Leave a Reply