നീലേശ്വരം:നമുക്ക് വേണം ആകാശപാത എന്ന മുദ്രാവാക്യം ഉയർത്തിനഗരസഭ കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സത്യാഗ്രഹം സമരത്തിന്റെ ഞായറാഴ്ച്ച കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ വി വി പ്രകാശൻ അധ്യക്ഷതവഹിച്ചു. മുൻസിപ്പൽ ചെയർമാൻ പി പി മുഹമ്മദ് റാഫി,നഗരസഭ വൈസ് ചെയർ പേഴ്സൺ പി എം സന്ധ്യ,കൺവീനർ ഇ ഷജീർ , മുൻ എം പി പി കരുണാകരൻ, മുൻ എൽ എകെ പി സതീഷ ചന്രൻ , കർമ്മ സമിതി നേതാക്കളായ മാമുനി വിജയൻ,എറുവാട്ട് മോഹനൻ,പ്രൊഫ കെ പി ജയരാജൻ. പി.സി സുരേന്ദ്രൻ നായർ. അഡ്വ കെ പി നസീർ, സേതുബങ്കളം, രവിന്ദ്രൻ അജാനൂർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ഏ വി സുരേന്ദ്രൻ , ഇ ചന്ദ്രമതി . പി വി സതീശൻ . വി വി കുഞികൃഷ്ണൻ, സുനി മരക്കാപ്പ്, സുരേഷ് പുതിയടത്ത് ദാമോദരൻ മുട്ടത്ത്. കെ സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.പി.സി സുരേന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. നീലേശ്വരം നഗരസഭ കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹ പന്തലിൽ ആവേശം പകർന്ന് ഐക്യദാർഢ്യവുമായി നീലേശ്വരം സെന്റ് പീറ്റേഴ്സ് പള്ളി ഇടവക അംഗങ്ങൾ എത്തി. പള്ളിയിലെ കുർബാന കഴിഞ്ഞയുടൻ ഫാ. ലോറൻസിന്റെ നേതൃത്വത്തിലാണ് സ്ത്രീകൾ ഉൾപ്പെടെ നൂറോളം ഇടവക അംഗങ്ങൾ സത്യഗ്രഹ പന്തലിൽ എത്തിയത്. തുടർന്ന് ഫാ. ലോറൻസ് , പാരിസ് കൗൺസിൽ സെക്രട്ടറി അലൻ , ജോസ് കുസുമാലയം, സജിന വർഗീസ് എന്നിവർ ഇടവകക്ക് വേണ്ടി സമരത്തെ അഭിവാദ്യം ചെയ്തു. ഏറെ നേരം സമര പന്തിലിൽ ഇരുന്ന ശേഷമാണ് ഇടവകാംഗങ്ങൾ മടങ്ങിയത്. ബ്ലഡ് ഡോണർസ് അസോസിയേഷനും ഐക്യദാർഡ്യവുമായി സമര പന്തലിൽ എത്തി. ഭാരവാഹികൾളായ സോണി കെ ജോർജ്, മനോജ്‌കുമാർ എന്നിവർ സംസാരിച്ചു.
നഗരസഭ കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സത്യാഗ്രഹം സമരത്തിന്റെ ഞായറാഴ്ച്ച കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനം ചെയ്തു.












Leave a Reply