പനത്തടിയിലെ ബിജെപി നേതാവും പൗരപ്രമുഖനുമായ പി രാമചന്ദ്രസറളായയുടെ സപ്തതി ദിനാഘോഷം നടത്തി.

പനത്തടിയിലെ ബിജെപി നേതാവും പൗരപ്രമുഖനുമായ പി രാമചന്ദ്രസറളായയുടെ സപ്തതി ദിനാഘോഷം നടത്തി. ചടങ്ങിൽ വച്ച് സ്വന്തമായി സ്ഥലമില്ലാതെ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് 5 സെൻ്റ് സ്ഥലവും നൽകി.
പാണത്തൂർ – പനത്തടിയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖനും, പൗരപ്രമുഖനുമായ പാണത്തൂർ ചിറങ്കടവിലെ പി രാമചന്ദ്ര സറളായയുടെ സപ്തതി ദിനാഘോഷം പാണത്തൂർ പൗരാവലിയുടെ നേതൃത്വത്തിൽ ചിറങ്കടവിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടത്തി. പനത്തടി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ശ്രീമതി പത്മകുമാരി ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. കെ.കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് സ്വന്തമായി സ്ഥലമില്ലാത്ത ഒരു കുടുംബത്തിന് വീട് നിർമ്മിക്കുവാൻ 5 സെൻറ് സ്ഥലത്തിൻ്റെ രേഖ രാചചന്ദ്ര സറളായയും കുടുംബവും ചേർന്ന് നൽകി. ജനപ്രതിനിധികളായ കെ.ജെ ജെയിംസ്, സുപ്രിയ അജിത്, റീന തോമസ്, പ്രസീതാറാണി, ഭവ്യ പി.എസ്, എൻ വിൻസൻ്റ്, രാഷ്‌ട്രീയ പാർട്ടി നേതാക്കളായ ബളാൽ കുഞ്ഞികണ്ണൻ, എം.വി കൃഷ്‌ണൻ, എസ് മധുസൂദനൻ റാണിപുരം, പി തമ്പാൻ, സുകുമാരൻ പുള്ളിക്കല്ല്, എം.ബി ഇബ്രാഹിം, മൈക്കിൾ എം പൂവത്താനി വിവിധ ക്ലബ് ഭാരവാഹികളായ സജിമോൻ കെ.ജി, സതീഷ് കുമാർ, കേരളാ സീനിയർ സിറ്റിസൺ ഫോറം പ്രതിനിധി ജോർജ്ജ് വർഗ്ഗീസ് എന്നിവർ സംസാരിച്ചു. എം ഷിബു സ്വാഗതവും, ജി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *