ബളാംതോട് ജി.എച്ച്.എസ്.എസിൽ അധ്യാപക ഒഴിവ്; അഭിമുഖം 26-ന്

 

ബളാംതോട്: ബളാംതോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.എസ്.ടി കൊമേഴ്സ് (ജൂനിയർ), ഇക്കണോമിക്സ് (സീനിയർ), കെമിസ്ട്രി (സീനിയർ), സുവോളജി (സീനിയർ), ബോട്ടണി (സീനിയർ) എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 26-ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9495461196 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *