ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു

ജില്ലയില്‍ കാലവര്‍ഷത്തിന് മുന്നോടിയായി ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ നടന്ന ദുരന്തനിവാരണ അതോറിറ്റി ജില്ലാതല യോഗത്തില്‍ തീരുമാനിച്ചു. തദ്ദേശ സ്വയം ഭരണം, റവന്യു ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. നിര്‍മ്മാണത്തിനായി അടച്ചിട്ടുള്ള ചെര്‍ക്കള-ബേവിഞ്ച ദേശീയപാത 66 തിങ്കളാഴ്ച തുറക്കുമെന്ന് ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനി പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *