ചെറുപുഴയിൽ പിതാവിനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ.

ചെറുപുഴ:
ചെറുപുഴയ്ക്ക് അടുത്ത് പെരിങ്ങാലയിൽ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ. കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിലാണ് സനലിൻ്റെ(45) മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയോടെയാണ് അക്രമം നടന്നത്. രാഘവനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം സനൽ സ്വയം കൈ ഞരമ്പ് മുറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

പിതാവ് കൊന്നാങ്കൽ രാഘവനെ (76)യാണ് സനൽ വെട്ടിപരിക്കേൽപ്പിച്ചിരുന്നത്. മാനസികസ്വാസ്ഥ്യം ഉണ്ടെന്നാണ് വിവരം. കഴുത്തിന് വെട്ടേറ്റ രാഘവൻ പരിയാരത്തെ കണ്ണൂർ ഗവർമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *