പാറക്കടവ് പുളിക്കാൽ ശ്രീ കരിഞ്ചാമുണ്ഡി മലചാമുണ്ഡി വിഷ്ണുമൂർത്തി ദേവസ്ഥാനം തെയ്യം കെട്ട് മഹോത്സവം 2026മെയ്‌ 2,3 ശനി, ഞായർ തീയതികളിൽ നടക്കും.

പാണത്തൂർ : പാറക്കടവ് പുളിക്കാൽ ശ്രീ കരിഞ്ചാമുണ്ഡി മലചാമുണ്ഡി വിഷ്ണുമൂർത്തി ദേവസ്ഥാനം തെയ്യം കെട്ട് മഹോത്സവം 2026മെയ്‌ 2,3 ശനി, ഞായർ തീയതികളിൽ നടക്കും.

മെയ്‌ 2 ശനി രാവിലെ 5 മണിക്ക് നടതുറക്കൽ, ദീപാരാധന 9 മണിക്ക് താമരത്ത് തറവാട് ദേവസ്ഥാനത്ത് നിന്നും കലവറ ഘോഷയാത്ര പുറപ്പെടും.2 മണിക്ക് ശേഷം അന്നദാനം. വൈകിട്ട് 6ന് ദീപാരാധന.6.30ന് തെയ്യം തുടങ്ങൽ. 7മണിക്ക് മലചാമുണ്ഡി തോറ്റം, 7.30ന് കരിഞ്ചാമുണ്ഡി തോറ്റം. 8 മണിക്ക് വിഷ്‌ണുമൂർത്തി തോറ്റം. 9മണിക്ക് അന്നദാനം.10മണിക്ക് മലഭൂതം തെയ്യത്തിന്റെ പുറപ്പാടും നടക്കും.

മെയ്‌ 3 ഞായർ രാവിലെ 4 മണിക്ക് ശ്രീ കരിഞ്ചാമുണ്ഡി അമ്മയുടെ പുറപ്പാട്, 7ന് വീരൻ തെയ്യത്തിന്റെ പുറപ്പാട്, 8ന് കാപ്പാളത്തിയമ്മയുടെ പുറപ്പാട്,
9 ന് കുറത്തിയമ്മയുടെ പുറപ്പാട്, 10.30 ന് പാറക്കടവ് പുളിക്കാൽ ദേവസ്ഥാന ധർമ്മദൈവം സ്നേഹ സ്വരൂപിണിയുടെ ശ്രീ മലചാമുണ്ഡിയമ്മയുടെ പുറപ്പാട്, 12മണിക്ക് ശേഷം അന്നദാനം.

ഉച്ചക്ക് 2 മണിക്ക് നരസിംഹാവതാരമായ ശ്രീ വിഷ്ണുമൂർത്തി തെയ്യം പുറപ്പാട്, 3 മണിക്ക് ഗുളികൻ തെയ്യം പുറപ്പാട്,രാത്രി 7മണിക്ക് വിളക്കിനരിയോട് കൂടി പരിപാടി സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *