കര്‍ണാടകയില്‍ പക്ഷിപ്പനി: 40ഓളം മയിലുകള്‍ ചത്തു, നിയന്ത്രണ മേഖല പ്രഖ്യാപിച്ചു,കേരളത്തിലേക്കുള്ള കോഴി ഇറക്കുമതി നിയന്ത്രിച്ചേക്കും

ബെംഗളൂരു: കര്‍ണാടകയിലെ തുംകൂര്‍ ജില്ലയില്‍ എച്ച്5എന്‍1 വൈറസ് ബാധിച്ച് 40ഓളം മയിലുകള്‍ ചത്തതായി റിപോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് പ്രഭവകേന്ദ്രത്തിന് ചുറ്റുമായി 10 മീറ്റര്‍ പരിധിയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു. വൈറസ് വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ ശുഭ കല്ല്യാണ്‍ അറിയിച്ചു.

മരിച്ച പക്ഷികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതിനെ തുടര്‍ന്നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രദേശത്ത് ഏകദേശം 31 കോഴിക്കടകളും 10ഓളം ഫാമുകളും കര്‍ശന നിരീക്ഷണത്തിലാണ്. റാപിഡ് റെസ്‌പോണ്‍സ് ടീം സ്ഥലത്ത് തുടര്‍ച്ചയായി പരിശോധന നടത്തുകയും കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും, നന്നായി വേവിച്ച മാംസം മാത്രമേ ഉപയോഗിക്കാവൂവെന്നും ശുഭ കല്ല്യാണ്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *