കോളിച്ചാൽ: പനത്തടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ ടൗണുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് കോ ളിച്ചാലിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പത്മകുമാരി ശുചീകരണം ഉദ്ഘാടനം ചെയ്തു. മെമ്പർ എൻ വിൻസെന്റ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.ബിജി, കെ. വി. വി. ഇ. എസ് പ്രസിഡന്റ് അനീഷ് വട്ട പറമ്പിൽ, ജെ. പി. എഛ് എൻ സിന്ധു.ബി തുടങ്ങിയവർ പ്രസംഗിച്ചു. ടൗണിലെവ്യാപാരികൾ , കുടുംബശ്രീ,ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, സന്നദ്ധസംഘടന പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. ജെ. പി. എഛ്. എൻ സിമി മോൾ ബേബി സ്വാഗതവും സ്നേഹി ഷാജി നന്ദിയും പറഞ്ഞു.
പനത്തടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ ടൗണുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് കോ ളിച്ചാലിൽ തുടക്കമായി.












Leave a Reply