കുട്ടികൾ മൊബൈൽ ഫോണിന്റെയും ലഹരിയുടെയും അടിമകളാകാതെ അവരുടെ മാനസിക ഉല്ലാസവും വായനാശീലവും വർദ്ധിപ്പിക്കുവാൻ വേണ്ടി സംസ്‌ഥാന ലൈബ്രറി കൗൺസിൽ പദ്ധതി യായ വായന കളരിയുടെ ഔദ്യോഗിക ഉദ്ഘാടനം പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി എം പത്മകുമാരി നിർവഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ശ്രീമതി രാധിക കെ അധ്യക്ഷത വഹിച്ചു.
അതോടൊപ്പം 2025-26 വർഷം വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ബാലവേദി കുട്ടികൾക്കുള്ള അനുമോദനം മുൻ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീ കെ പത്മനാഭൻ നിർവഹിച്ചു .
രാജപുരം പയസ് ടെൻത് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ സിനോഷ് സ്കറിയാച്ചൻ മുഖ്യാതിഥിയായിരുന്നു
കള്ളാർ പനത്തടി പഞ്ചായത്ത് സമിതി കൺവീനർ ശ്രീ ശ്രീ ഗംഗാധരൻ മാസ്റ്റർ വിഷയാവതരണം നടത്തി.
ജോലി സൗകര്യാർത്ഥം പിരിയുന്ന ലൈബ്രേറിയൻ ശ്രീമതി നിഷ സുരേഷിന് യാത്രയയപ്പ് നൽകി
ഖേലോ ഇന്ത്യ
ദേശീയ ഹോക്കി മത്സരത്തിൽ പങ്കെടുത്ത ശ്രീകാന്ത് എ എസ് ,മകൾ ശ്രേയ ഗൗരി ,വിവിധ മത്സരങ്ങളിൽ വിജയികളായ ബാലവേദി കുട്ടികൾക്കും ഉപഹാരങ്ങൾ നൽകി.
കലാസമിതി പ്രസിഡൻറ് ശ്രീ കൂക്കൾ രാഘവൻ,വനിതാവേദി കോഡിനേറ്റർ ശ്രീമതി സൗമ്യ ദിലീപ് ,ബാലവേദി സെക്രട്ടറി അഭിനവ് ടി വി,
ശ്രീകാന്ത് എ
എസ് തുടങ്ങിയവർ സംസാരിച്ചു വായനശാല സെക്രട്ടറി ശ്രീകുമാർ പി വി സ്വാഗതവും രാജു മാന്ത്രക്കളം നന്ദിയും പറഞ്ഞു
വായന കളരി ഉദ്ഘാടനവും അനുമോദന സദസും നടന്നു












Leave a Reply