ക്ഷേത്രോത്സവത്തിനിടയിൽ പന്തൽ ജീവനക്കാരെ കയ്യേറ്റം ചെയ്തു

ഭീമനടി: ക്ഷേത്രോത്സവത്തിനിടയിൽ പന്തൽ ജീവനക്കാരെ കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്ത ക്ഷേത്രം ഭാരവാഹിയെ സംഘം ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ നാലുപേർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു. ബളാൽ പാത്തിക്കര ക്ഷേത്രത്തിലെ ഭാരവാഹിയായ പാത്തിക്കര താഴത്തെ വീട്ടിൽ ഗണേശന്റെ മകൻ ടി രഞ്ജിത്തിനെ (34) ആണ് കഴിഞ്ഞദിവസം സുഹൃത്തിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ വഴിയിൽ തടഞ്ഞുനിർത്തി നാലംഗസംഘം ആക്രമിച്ചുത് സംഭവത്തിൽ പാത്തിക്കരയിലെ മനോജ് ചാക്കോ , ഷിനോജ് ചാക്കോ , ആന്റോ റോയി, ശാലോം റോയ് എന്നിവർക്കെതിരെയാണ് ചിറ്റാരിക്കൽ പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *