ബേക്കൽ:
സ്കൂൾ മുറ്റത്ത് കൂട്ടുകാരികൾക്കൊപ്പം കളിക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്കനെ പോക്സോ കേസ് ചുമത്തി ബേക്കൽ പോലീസ് അറസ്റ്റു ചെയ്തു.
പൂച്ചക്കാട് സ്വദേശി അബ്ദുൾ ഖാദറി(50)നെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെചൊവ്വാഴ്ചഉച്ചയോടെയായിരുന്നു സംഭവം. സ്കൂൾ ഗ്രൗണ്ടിനടുത്ത് ഊഞ്ഞാൽ കെട്ടി കളിക്കുകയായിരുന്നു പത്ത് വയസ്സിൽ താഴെയുള്ള നാലു കുട്ടികൾ.
അതുവഴി സ്കൂട്ടറിൽ വന്ന പ്രതി റോഡരികിൽ വാഹനം നിർത്തി ഗ്രൗണ്ടിലെത്തി കുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു.
ഭയന്നോടിയ കുട്ടികൾ വീട്ടിലെത്തി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ പോലീസിൽവിവരംഅറിയിച്ചു. സ്ഥലത്തെത്തിയ ബേക്കൽ പോലീസ്മണിക്കൂറുകൾക്കകംപ്രതിയെവലയിലാക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ മൊഴിയെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു












Leave a Reply