കുമ്പള: ഭാസ്കര കുമ്പളയുടെ 29 മത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന റാലിയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. ശാന്തിപ്പള്ളയിൽ നിന്നും ആരംഭിച്ച റാലി കുമ്പള ടൗണിൽ സമാപിച്ചു.അനുസ്മരണ പൊതുയോഗം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.സ്വരാജ് ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ.ഷാലു മാത്യു ആദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ,സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം രാജഗോപാൽ എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ത, ജില്ലാ കമ്മിറ്റി അംഗം സി.എ സുബൈർ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് മജീദ് എന്നിവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി വിശ്വരാജ് സ്വാഗതം പറഞ്ഞു.
രാവിലെ ഷേഡിക്കാവിലെ ഭാസ്കര കുമ്പളയുടെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്‌പാർച്ചനയ്ക്ക് സി എച്ച് കുഞ്ഞമ്പു എം എൽ എ,സി പി എം -ഡിവൈഎഫ്ഐ നേതാക്കളായ രജീഷ് വെള്ളാട്ട്, ഷാലു മാത്യു, രഘുദേവൻ, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശൻ,കെ ആർ ജയാനന്ദൻ, സി എ സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി.
ഭാസ്കര കുമ്പള രക്തസാക്ഷി ദിനാചാരണം; യുവജന റാലിയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു












Leave a Reply