വിനു തോമസ് അക്കാദമിക് ഡീൻ, പരീക്ഷാ കൺട്രോൾ സ്ഥാനങ്ങളിൽ തുടരും; വി എ അരുൺകുമാറിന്റെ ഉത്തരവ് റദ്ദാക്കി സർക്കാർ

തിരുവനന്തപുരം: ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ വി എ അരുണ്‍കുമാറിന്റെ ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍. സാങ്കേതിക സര്‍വ്വകലാശാല ഡീന്‍ ഡോ. വിനു തോമസിനെതിരായ നടപടി ആണ് റദ്ദാക്കിയത്. അരുണ്‍കുമാറിന്റെ നടപടി നിയമാനുസൃതമല്ല എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാറിന്റെ വിവേചന അധികാരം ഉപയോഗിച്ച് ഡയറക്ടറുടെ നടപടി റദ്ദാക്കുന്നു എന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു.

അഴിമതി ആരോപണത്തിലായിരുന്നു വിനു തോമസിനെതിരെ അരുണ്‍കുമാര്‍ നടപടി എടുത്തത്. പ്രൊഫസര്‍ സ്ഥാനത്തുനിന്ന് അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കായിരുന്നു തരംതാഴ്ത്തിയത്. ഐഎച്ച്ആര്‍ഡിയുടെ ഉത്തരവ് റദ്ദാക്കിയതിനാല്‍ വിനു തോമസിന് പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനത്ത് തുടരാം.

Leave a Reply

Your email address will not be published. Required fields are marked *