ചെമ്പകം പൂക്കുമിടം ചാരിറ്റി&കൾച്ചറൽഫോറത്തിന്റെ 2025-26 വാർഷിക ജനറൽ ബോഡി യോഗം ഏപ്രിൽ 19ന് ബേക്കൽ റെഡ് മൂൺ ബീച്ചിൽ സംഘടിപ്പിച്ചു. ചെയർമാൻ ടി കെ വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ സതീശൻ കുറ്റിപ്പുറം സ്വാഗതവും പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. ജയപ്രകാശ് കാട്ടിപ്പള്ളം അനുശോചനപ്രമേയവും ശ്യാം പാടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടന്നു.
2026-27 വർഷത്തിൽ സംഘടനയെ നയിക്കാൻ 11അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികളായി
ജഗദീഷ് ആറാട്ടുകടവ് (ചെയർമാൻ), നജത് ബിൻ അബ്ദുൽ റഹിമാൻ(കൺവീനർ ), ശ്യാം പാടി (ട്രഷറർ ) വിജിത എം കൊപ്പൽ(വൈസ് ചെയർപേഴ്സൺ), രതീഷ് കക്കോട്ടമ്മ(ജോയന്റ് കൺവീനർ) എന്നിവരെ ചുമതലപ്പെടുത്തി. ഓരോ മൂന്ന് മാസം കൂടുമ്പോൾ സന്നദ്ധ രക്തടനം ഒരു ശീലമാക്കിയ ചെമ്പകം പൂക്കുമിടത്തിന്റെ ജി. സി. സി കമ്മിറ്റിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച യോഗം
സമൂഹത്തിനായി നടപ്പിലാക്കേണ്ട വിവിധ സേവന പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയെ കുറിച്ചും വിശദമായ ചർച്ച നടന്നു. ചെമ്പകത്തണൽ 2 എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് വരാനിരിക്കുന്ന വർഷത്തിൽ കൂടുതൽ സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചെമ്പകം പൂക്കുമിടം ചാരിറ്റി&കൾച്ചറൽ ഫോറത്തിന്റെവാർഷിക ജനറൽ ബോഡി യോഗം ബേക്കൽ റെഡ് മൂൺ ബീച്ചിൽ സംഘടിപ്പിച്ചു.











Leave a Reply