സുള്ള്യ – പാണത്തൂർ റോഡിലെ കല്ലപ്പള്ളിയിൽ ഉണങ്ങിയ മരം വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു.

 

പാണത്തൂർ: സുള്ള്യ – പാണത്തൂർ റോഡിലെ കല്ലപ്പള്ളിയിൽ ഉണങ്ങിയ മരം വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു.

റോഡരികിലെ ഉണങ്ങിയ മരം വീണതിനെത്തുടർന്ന് ഇലക്ട്രിക് പോസ്റ്റ് കുഴിയിൽ നിന്നും ഇളകി റോഡിലേക്ക് ചെരിഞ്ഞു വീഴുകയായിരുന്നു. വൈദ്യുതി പോസ്റ്റ് റോഡിന് കുറുകെ നിൽക്കുന്നതിനാൽ ബസ്സുകൾക്കും വലിയ ചരക്ക് വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. ഈ സമയത്ത് അത് വഴി വന്ന കെഎസ്ആർടിസി ബസ് യാത്രക്കാർ വഴിയിൽ കുടുങ്ങി. എന്നാൽ കാറുകൾക്കും ഭാരമില്ലാത്ത ചെറിയ പിക്കപ്പ് വാനുകൾക്കും കഷ്ടിച്ച് ഇതുവഴി കടന്നുപോകാൻ സാധിക്കുന്നുണ്ട് .

സംഭവമറിഞ്ഞ് നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു. പോസ്റ്റ് നിവർത്തി ഗതാഗതം പുനഃസ്ഥാപിക്കണമെങ്കിൽ ജെ.സി.ബിയോ ക്രെയിനോ എത്തിച്ച് ലൈനുകൾ അഴിച്ചുമാറ്റേണ്ടതുണ്ട്. അതുവരെ വലിയ വാഹനങ്ങൾക്കുള്ള നിയന്ത്രണം തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *