പാണത്തൂർ – നാളെ വിഷു. ക്ഷേത്രങ്ങളിലും ഹിന്ദു ഭവനങ്ങളിലും വിഷുക്കണി ഒരുങ്ങും. വിഷുക്കണി ദർശിക്കാൻ രാവിലെ മുതൽ തന്നെ വിശ്വാസികൾ ക്ഷേത്രങ്ങളിലെത്തും. ക്ഷേത്രങ്ങളിലും വീടുകളിലും വിഷുക്കൈനീട്ടവും നൽകും. വീടുകളിൽ മുതിർന്ന ആളുകൾ കുട്ടികൾക്കും, ക്ഷേത്രങ്ങളിൽ മേൽശാന്തി ഭക്തർക്കും വിഷുക്കൈനീട്ടം നൽകും. മലയോരത്തെ പ്രധാന ക്ഷേത്രങ്ങളായ പാണത്തൂർ മഞ്ഞടുക്കം തുളൂർ വനത്ത് ഭഗവതി ക്ഷേത്രം, പെരുതടി മഹാദേവ ക്ഷേത്രം, പാണത്തൂർ അയ്യപ്പ ക്ഷേത്രം, തുരുത്തി ഭഗവതി ക്ഷേത്രം, ബളാംതോട് ധർമ്മശാസ്താ ക്ഷേത്രം, മായത്തി ഭഗവതി ക്ഷേത്രം, പാണ്ട്യാലക്കാവ് ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം, ശിവപുരം ഉമാ മഹേശ്വര ക്ഷേത്രം, എരിഞ്ഞിലംകോട് അയ്യപ്പക്ഷേത്രം, കോളിച്ചാൽ മുത്തപ്പൻ മഠപ്പുര, മാനടുക്കം അയ്യപ്പക്ഷേത്രം, കള്ളാർ മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശിക്കാം.
വിഷുവിനോടബന്ധിച്ച് ഇന്ന് പ്രധാന ടൗണുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പടക്കകടകൾക്ക് മുമ്പിലും വൻ തിരക്കായിരുന്നു.












Leave a Reply