പാണത്തൂർ – പോളിങ്ങ് അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ആകെ 77.38 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതായാണ് വിവരം. മലയോര മേഖലയായ പനത്തടിയിലും വൻ പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ ഔദ്യോഗിക കണക്കുകൾ ലഭ്യമായിട്ടില്ലെങ്കിലും പനത്തടിയിൽ ഏകദേശം 80 ശതമാനത്തോളം പോളിംഗ് നടന്നിരിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചില ബൂത്തുകളിൽ വോട്ടെടുപ്പ് നിശ്ചയിച്ച സമയം കഴിഞ്ഞും നീണ്ടുപോയി. പാണത്തൂരിലെ ഒരു ബൂത്തിൽ ഉൾപ്പെടെ വൈകുന്നേരം ആറുമണിക്ക് ശേഷവും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. വോട്ടിങ്ങിനിടെ പഞ്ചായത്തിൽ എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
പോളിങ്ങ് അവസാനിച്ചു. പനത്തടിയിൽ വൻ പോളിംഗ്; 80 ശതമാനത്തോളം വോട്ട് രേഖപ്പെടുത്തിയതായി പ്രാഥമിക വിവരം .












Leave a Reply