പാണത്തൂർ : കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാണത്തൂരിൽ പുതിയ ലയൺസ് ക്ലബ്ബ് ആരംഭിച്ചു. കോളിച്ചാൽ പ്രസിഡന്റ് സി ഒ ജോസിന്റെ അധ്യക്ഷതയിൽ ലയൺസ് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു. വൈസ് ഗവർണർ ടൈറ്റസ് തോമസ് മെമ്പർമാരെ സത്യപ്രതിജ്ഞ ചെയത് അംഗത്വം നൽകി. ഡിസ്ട്രിക്ട് ഉപദേഷ്ടാവ് കെ ഗോപി ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ചടങ്ങിൽ എക്സിക്യൂട്ടീവ് സെക്രട്ടറി റീജ ഗുപ്ത, കാസറഗോഡ് ജില്ലാ സെക്രട്ടറി വി വേണുഗോപാൽ, റീജിയൻ ചെയർപേർസൻ പി കുഞ്ഞികൃഷ്ണൻ നായർ, സോൺ ചെയർപേർസൻ എം എൻ രാജീവൻ എന്നിവർ സംസാരിച്ചു. എക്സ്റ്റൻഷൻ കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ സ്വാഗതവും പാണത്തൂർ സെക്രട്ടറി സജിമോൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ :
സുനിൽകുമാർ പി എൻ(പ്രസി)
സജിമോൻ കെ ജി (സെക്രട്ടറി )
ഡോൺ ജോസഫ് (ട്രഷറർ )
അജി ജോസഫ്, ജോയി സിറിയക്ക് (വൈ പ്രസി)
മാറ്റി ഫിലിപ്പ് മത്തായി ( സർവ്വീസ് കമ്മിറ്റി ചെയർ പേർസൻ ) ഡോ എമിൽ ബേബി (മെമ്പർഷിപ്പ് കമ്മിറ്റി ചെയർപേർസൻ )
ഷംസുദീൻ (മാർക്കറ്റിഗ് ആന്റ് പി ആർ )
സുരേഷ് കെ ( ടേമർ)
അബ്ദുൾ അസീസ് (ടേൽ ട്വിസ്റ്റർ )
രാമചന്ദ്ര സരലായ, ജയിംസ് എം എ (ഡയരക്ടർമാർ )











Leave a Reply