എൽഡിഎഫ് സ്ഥാനാർത്ഥിക്കായി PRD വാർത്താക്കുറിപ്പ്; കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്‌പെൻഷൻ

കണ്ണൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പിആര്‍ഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെതാണ് നടപടി. ഗുരുതര പിഴവാണ് സംഭവിച്ചതെന്നും കണ്ടെത്തി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് നടപടി.ഉദ്യോഗസ്ഥന്‍ ചട്ടലംഘനം നടത്തിയതായി യുഡിഎഫ് ആരോപിച്ചിരുന്നു. തനിക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും വ്യക്തിഹത്യയും നടത്തുന്നതായി ആരോപിച്ച് അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സുമേഷ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. സുമേഷ് പരാതി നല്‍കിയ കാര്യം പിആര്‍ഡിയുടെ വാര്‍ത്താക്കുറിപ്പിലും ഉള്‍പ്പെട്ടു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *