അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ “ഫത്ഹേ മുബാറക് “പ്രവേശനോൽസവം നടന്നു

 

ചുള്ളിക്കര : കുരുന്നുകൾ അറിവനുഭവങ്ങൾ തേടി മദ്രസയിലേക്ക്. റംസാൻ അവധിക്ക് ശേഷം അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകരാനായി വിദ്യാർത്ഥികൾ അക്ഷര ലോകത്തേക്ക് ആദ്യ ചുവടുമായി മദ്രസ പ്രവേശനോത്സവത്തിനായി വിദ്യാർത്ഥികൾ എത്തി.

അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്ന ഫത് ഹേ മുബാറകിന് അബ്ദുറഹിമാൻ നൂറാനി സ്വാഗതം പറഞ്ഞു. കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ഷിഹാബുദീൻ അഹ്സനി ഉൽഘാടനം ചെയ്തു. യാക്കൂബ് ചെമ്പേരി, മദ്രസ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *