സംസ്ഥാനത്ത് ചൂട് കൂടുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്, വൈകുന്നേരത്തെ വൈദ്യുതി ഉപഭോ​ഗം റെക്കോർഡ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നത് തുടരുമെന്നും ഉയർന്ന താപനില മുന്നറിയിപ്പിൽ മാറ്റമില്ലെന്നും കാലാവസ്ഥ വകുപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. സംസ്ഥാനത്ത് താപനിലയ്ക്ക് പുറമെ ഉയർന്ന ഹ്യുമിഡിറ്റിയും രേഖപെടുത്തുന്നുണ്ട്. ഇത് അസ്വസ്ഥത ഉണ്ടാക്കുന്ന അന്തരീക്ഷത്തിന് കാരണമായേക്കാം. 11 മുതൽ 3 വരെ നേരിട്ട് വെയിലേൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.കേരളത്തിൽ ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും ഉയർന്നു. ചരിത്രത്തിൽ ആദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5802 മെഗാവാട്ടായി ഉയർന്നു. ഇന്നലെയാണ് വൈദ്യുതി ആവശ്യകത ഏറ്റവും ഉർന്നതായി രേഖപ്പെടുത്തിയത്. 2024 മെയ് 2 ന് രേഖപ്പെടുത്തിയ 5797 മെഗാവാട്ടായിരുന്നു മുൻ റെക്കോർഡ്. 108.03 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വൈകുന്നേരത്തിന് ശേഷം ഉപയോ​ഗിക്കുന്നത്. ഇതോടെ വൈദ്യുതി ഉപഭോ​ഗത്തിൽ കെഎസ്ഇബി ആശങ്കയറിയിച്ചു. വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *