ചീമേനി: ചീമേനി രക്തസാക്ഷികളുടെ സ്മരണ പുതുക്കി നാട്.1987 മാർച്ച് 23ന് നിയമസഭാ
തെരഞ്ഞെടുപ്പ് ദിവസം കോൺഗ്രസുകാർ കൊല ചെയ്ത കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ,ആലവളപ്പിൽ അമ്പു, സി കോരൻ,എം കോരൻ എന്നിവരുടെ 39-ാം രക്തസാക്ഷി ദിനത്തിൽ ചീമേനിയിൽ നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും പങ്കെടുത്തത്
ആയിരങ്ങൾ.മുത്തപ്പൻ മടപ്പുരക്ക് സമീപത്തു നിന്നാണ് ചുവപ്പു വളൻറിയർ മാർച്ച് തുടങ്ങിയത്.
തുടർന്ന് രക്തസാക്ഷി നഗറിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പി ജനാർദനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, മുതിർന്ന നേതാവ് പി കരുണാകരൻ, തൃക്കരിപൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ.വി പി പി മുസ്തഫ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സാബു അബ്രഹാം, വി വി രമേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ജെ സജിത്ത്, രജീഷ് വെള്ളാട്ട്,
മധവൻ മണിയറ, പി സി സുബൈദ, എം വി ബാലകൃഷ്ണൻ, കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം കെ നളിനാക്ഷൻ സ്വാഗതം പറഞ്ഞു. രാവിലെ കയ്യൂരിലെ ചീമേനി രക്തസാക്ഷി മണ്ഡപത്തിൽ എം രാജഗോപാലൻ പതാക ഉയർത്തി പുഷ്പചക്രമർപ്പിച്ചു.
ചീമേനി രക്തസാക്ഷികളുടെ സ്മരണ പുതുക്കി നാട്












Leave a Reply