എം. ജയകുമാർ ഇന്ന് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി ചുമതലയേൽക്കും

എം. ജയകുമാർ ഇന്ന് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി ചുമതലയേൽക്കും

കോളിച്ചാൽ: പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം. ജയകുമാർ (മണി) ഇന്ന് ചുമതലയേൽക്കും. ബുധനാഴ്ച (25.03.2026) വൈകുന്നേരം 4 മണിക്ക് കോളിച്ചാൽ കോൺഗ്രസ് ഓഫീസിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്.
ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി മെമ്പർ ഹക്കീം കുന്നിൽ, ഡി.സി.സി ഭാരവാഹികളായ എം.സി. പ്രഭാകരൻ, ബി.പി. പ്രദീപ് കുമാർ, പി.വി. സുരേഷ്, ഹരീഷ് പി. നായർ, സി. ഭാവനൻ എന്നിവർ സംബന്ധിക്കും.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, നേതാക്കളായ ജോണി തോലമ്പുഴ, വിനോദ് കപ്പിത്താൻ, ബലരാമൻ നമ്പ്യാർ, മധുസൂദനൻ ബാലൂർ, കെ.ജെ. ജെയിംസ്, രജിത രാജൻ, അജീഷ് പി.സി തുടങ്ങിയവരും വിവിധ പോഷക സംഘടനാ ഭാരവാഹികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കോൺഗ്രസിന്റെ എല്ലാ പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കണമെന്ന് എം. ജയകുമാർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *