കാഞ്ഞങ്ങാട്ട് എൻ.ഡി.എ സ്ഥാനാർത്ഥി ബൽരാജ് പനത്തടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി.

പാണത്തൂർ – കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർഥി ബൽരാജ് പനത്തടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. ബളാംതോട്, കോളിച്ചാൽ എന്നീ ടൗണുകളിലെ കടകളിൽ കയറിയും, പഞ്ചായത്തിലെ വിവിധ വ്യക്തികളെ അവരുടെ വീടുകളിലെത്തി കണ്ടു വോട്ടഭ്യർത്ഥിച്ചു. മണ്ഡലം പ്രസിഡൻ്റ് വീനീത് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ, സ്ഥാനാർഥി ഇൻചാർജ് പ്രദീപ് കുമാർ, പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു, രജനി ദേവി ആർ.സി, യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് വൈശാഖ്, ബി.ജെ. പിപനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജി രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പ്രതീഷ് കുമാർ കെ.എസ്, എം.കെ സുരേഷ്, പി കൃഷ്ണകുമാർ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *