കാസര്‍കോട്: മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് അപരന്‍. ഡി സുരേന്ദ്രന്‍ നായരാണ് കെ സുരേന്ദ്രന് അപരനായി രംഗത്തെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉഴമയ്ക്കല്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഡി സുരേന്ദ്രന്‍ നായര്‍. അപരന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. തിരുവനന്തപുരത്തെ മുന്‍ ഡിസിസി ഭാരവാഹിയെ മഞ്ചേശ്വരത്തെ അപരനായി നിര്‍ത്തിയത് യുഡിഎഫ് തോല്‍വി ഭയന്നാണെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 745 വോട്ടിനായിരുന്നു മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. 2011ല്‍ മഞ്ചേശ്വരത്ത് ആദ്യമായി മത്സരിക്കാനെത്തിയ കെ സുരേന്ദ്രന്‍ 5828 വോട്ടിന് മുസ്ലിം ലീഗിലെ പി ബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെടുകയായിരുന്നു. 33.08 വോട്ട് ശതമാനത്തോടെ 43989 വോട്ടുകളായിരുന്നു 2011ല്‍ സുരേന്ദ്രന്‍ ഇവിടെ നേടിയത്. 2016ല്‍ മഞ്ചേശ്വരം കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ അവസാന നിമിഷമായിരുന്നു കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. 89 വോട്ടിനായിരുന്നു സിറ്റിംഗ് എംഎല്‍എ പി ബി അബ്ദുള്‍ റസാഖിനോട് കെ സുരേന്ദ്രന്‍റെ പരാജയം.












Leave a Reply