അരി പ്രോഡ് തുരുത്തിലെ ക്ഷേത്ര പരിസരത്ത് വെച്ച് ലോകജലദിനം ആചരിച്ചു

പനത്തടി: കേരള വനം വന്യജീവി വകുപ്പ്, ഹോസ്ദുർഗ് സോഷ്യൽ ഫോറസ്റ്റ്റി റേഞ്ചിൻ്റേയും ജി എച്ച് . എസ്. എസ് ബളാം തോട് സീഡ്, ഇക്കോ ക്ലബ്ബിൻ്റേയും സംയുക്താഭിമുഖ്യത്തിലാണ്
വിവധ പരിപാടികളോടെ ലോക ജല ദിനമാചരിച്ചത്. പരിപാടിയുടെ ഭാഗമായി അരി പ്രോഡ് തുരുത്തിലെ ക്ഷേത്ര പരിസരത്ത് വെച്ച് ബോധവൽക്കരണക്ലാസുകൾ, സംഘടിപ്പിച്ചു. ഹോസ്ദുർഗ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് യശോദ .പി. സി പരിപാടി ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് വിജയനാഥ്. കെ.ആർ, സ്കൂൾ സീഡ്, ഇക്കോ ക്ലബ്ബ് കോ. ഓർഡിനേറ്റർ സഹദേവൻ.പി. പി, തുരുത്ത് ഭഗവതി ക്ഷേത്രത്തിലെ രക്ഷാധികാരി സോമകുമാർ, കേരള ഫോറസ്റ്റ് സർപ്പ റെസ്ക്യൂവർ റെജിമോൻ. പി. സി, അദ്ധ്യാപകനായ കെ.ജി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ജല സംരക്ഷണ പ്രതിജ്ഞയെടുക്കുകയും, പുഴ നടത്തത്തോടൊപ്പം അവിടെയുള്ള പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു. പരീക്ഷാ ചൂടിലും സംഘടിപ്പിച്ച ഈ പരിപാടി കുട്ടികൾക്ക് ഏറെ അറിവും, ആനന്ദവും ലഭിക്കുന്നതായിരുന്നു. പാണത്തൂരിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രകാശൻ വി.വി, രാജേഷ് സി, പ്രവീൺ കുമാർ .ജി .എസ്, പി.ട്ടി. എ എക്സിക്യൂട്ടീവ് അംഗവും ഫയർ ഏൻ്റ് റെസ്ക്യൂ സിവിൽ ഡിഫൻസ് വളണ്ടിയറുമായ കൃഷ്ണകുമാർ .കെ.യു, അദ്ധ്യാപികയായ അനിത പി,രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കുകയും പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *