ലോക വനദിനത്തോട് അനുബന്ധിച്ച് വനം വകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് പനത്തടി സെക്ഷന്റെയും ഓട്ടമല വനസംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ വനദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയിൽ വനം വകുപ്പിന്റെയും വനസംരക്ഷണ സമിതിയുടെയും നാട്ടുകാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും പങ്കാളിത്തോടെ ഓട്ടമല വനമേഖലയിൽ പക്ഷികൾക്കും ചെറു ജീവജാലങ്ങൾക്കും കട്ടിൽ കുടിവെള്ളം ഒരുക്കുന്നതിന്റെ ഭാഗമായി മുളപാത്രങ്ങളിൽ കുടിവെള്ളം ഒരുക്കി. പരിപാടി പനത്തടി പഞ്ചായത്ത് 4ആം വാർഡ്‌മെമ്പറും ഓട്ടമല വനസംരക്ഷണ സമിതി പ്രസിഡണ്ടുമായ ശ്രീ എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിഷ്ണു കൃഷ്ണൻ (സെക്രട്ടറി ഓട്ടമല വനസംരക്ഷണ സമിതി) വനദിനത്തേക്കുറിച്ചും, വനസംരക്ഷണത്തെക്കുറിച്ചും, കാട്ടുതീ ബോധവത്കരണത്തെക്കുറിച്ചും സംസാരിച്ചു. വനസംരക്ഷണ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ ശിവാദൻ പരിപാടിയിൽ നന്ദി അറിയിച്ചു. പരിപാടിയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിമൽരാജ് ഡി, രതീഷ് കെ എന്നവർക്കൊപ്പം വാച്ചർമാരും ഓട്ടമല വനസംരക്ഷണ സമിതി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.
പനത്തടി സെക്ഷന്റെയും ഓട്ടമല വനസംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ വനദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.












Leave a Reply