പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽഉത്സവത്തോടനുമ്പന്ധിച്ച് വെടിക്കെട്ട് നടത്തിയതിന് ക്ഷേത്രം ഭാരവാഹികൾക്കെതിരെ ബേക്കൽ പോലിന് കേസെടുത്തു. ക്ഷേത്രം ജനറൽ സെക്രട്ടറി പി കെ രാജേന്ദ്രപ്രസാദ്, പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണൻ , പടക്കക്കാരൻ പി വി ദാമോദരൻ തുടങ്ങി കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് ബേക്കൽ പോലീസ് ഇൻസ്പെക്ടർ എം കെ അനിൽകുമാർ സ്വമേധയാ കേസെടുത്തത്. ഉത്സവത്തോടനുബന്ധിച്ച് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ അവിവേകത്തോടെയും ഉദാസീനതയോടെയും ഉത്സവം കാണാൻ എത്തുന്ന പൊതുജനങ്ങൾക്ക് അപകടം ഉണ്ടാക്കും വിധം വെടിക്കെട്ട് നടത്തി എന്ന കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്.
പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽഉത്സവത്തോടനുമ്പന്ധിച്ച് വെടിക്കെട്ട് നടത്തിയതിന് ക്ഷേത്രം ഭാരവാഹികൾക്കെതിരെ ബേക്കൽ പോലിന് കേസെടുത്തു.












Leave a Reply