എലിവിഷം ഉള്ളിൽച്ചെന്ന് ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി

 

കോളിച്ചാൽ: കോളിച്ചാൽ പ്രാന്തർകാവിൽ അബദ്ധത്തിൽ എലിവിഷം ഉള്ളിൽച്ചെന്ന് ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കോളിച്ചാൽ മൊട്ടയം കൊച്ചി ഒനിയത്ത് സജീവനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സജീവന്റെ ഭാര്യ ബി.വി. ശോഭന (53) മരിച്ചത്. ജനുവരി 28-ന് രാത്രി വീട്ടിൽ എലിക്ക് വിഷം വെക്കുന്നതിനിടെ അബദ്ധത്തിൽ ഗ്ലാസിൽ അല്പം വിഷം തെറിച്ചു വീഴുകയും, ആ ഗ്ലാസിലെ വെള്ളം ശോഭന കുടിക്കുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശോഭന ഫെബ്രുവരി മൂന്നിന് പുലർച്ചെയാണ് അന്തരിച്ചത്. ഭാര്യയുടെ മരണത്തിന് ഒരു മാസത്തിന് ശേഷമാണ് സജീവൻ ആത്മഹത്യ ചെയ്തത്. സനീഷ്, സചിത്ര എന്നിവർ മക്കളും ശാന്തി, സനീഷ് എന്നിവർ മരുമക്കളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *