പനത്തടി സെന്റ് ജോസഫ് ഫൊറോന തീർഥാടന ദേവാലയ തിരുനാളിന് തുടക്കം

 

കോളിച്ചാൽ : പനത്തടി സെന്റ് ജോസഫ് ഫൊറോന തീർഥാടന ദേവാലയത്തിൽ തിരുനാളാഘോഷം തുടങ്ങി. വികാരി ഫാ.ജോസഫ് പൂവത്തോലിൽ കൊടിയേറ്റി. ഇന്നു വൈകിട്ട് 4ന് ദിവ്യകാരുണ്യ ആരാധന, യൗസേപ്പിതാവിന്റെ ജപമാല, ആഘോഷമായ കുർബാന, വചനപ്രഘോഷണം, നൊവേന എന്നിവയ്ക്ക് ഫാ.ജോർജ് വെള്ളരിങ്ങാട്ട് കാർമികത്വം വഹിക്കും. നാളെ വൈകിട്ട് 4ന് ദിവ്യകാരുണ്യ ആരാധന, ജപമാല, 4.30ന് കുർബാന, വചനപ്രഘോഷണം, നൊവേന എന്നിവയ്ക്ക് എകെസിസി ഗ്ലോബൽ ഡയറക്ടർ ഡോ.ഫിലിപ് കവിയിൽ കാർമികത്വം വഹിക്കും.

19ന് പുലർച്ചെ 4ന് വികാരി മാർ ജോസഫ് പാംപ്ലാനിയുടെ കാർമികത്വത്തിൽ തിരുക്കർമങ്ങൾ നടക്കും. മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, ഡോ.ജോസഫ് മുട്ടത്തുകുന്നേൽ, ഡോ.ജോസഫ് കാക്കരമറ്റം, ഡോ.ജോസഫ് വാരണത്ത് തുടങ്ങിയവർ സഹകാർമികരാകും. തുടർന്ന് പാച്ചോർ നേർച്ച. വൈകിട്ട് 4ന് ദിവ്യകാരുണ്യ ആരാധന, 4.30ന് കുർബാന, നൊവേന. ഫാ.ഏബ്രഹാം കണ്ടത്തിൽകുടിലിൽ, വചനപ്രഘോഷണം ഫാ.ഡിനോ കുമ്മാനിക്കാട്ട് എന്നിവർ കാർമികത്വം വഹിക്കും.

20ന് പുലർച്ചെ 4ന് ദിവ്യകാരുണ്യ ആരാധന. വൈകിട്ട് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ജോർജ് കളപ്പുര കാർമികത്വം വഹിക്കും. 21ന് വൈകിട്ട് 3.30ന് ദിവ്യകാരുണ്യ ആരാധന. 4ന് തിരുനാൾ റാസ. ഫാ.നോബിൾ പന്തലാടിക്കൽ, ഫാ.മെൽബിൻ ആലപ്പാട്ടുകുന്നേൽ, ഫാ.കുര്യൻ ചാലിൽ, ഫാ.മാർട്ടിൻ പാഴൂപ്പറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീർവാദം രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറ കാർമികത്വം വഹിക്കും. 8ന് ഗാനമേള.

22ന് രാവിലെ 9ന് ആഘോഷമായ തിരുനാൾ കുർബാന, വചനപ്രഘോഷണം ഫാ.ബിബിൻ മുണ്ടയ്ക്കൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീർവാദം ഫാ.ജോർജ് പഴേപ്പറമ്പിൽ. തുടർന്ന് ഊട്ടുനേർച്ച.

Leave a Reply

Your email address will not be published. Required fields are marked *