കെ എം ഷാജിയ്ക്കെതിരെ ഇരുട്ടിന്റെ മറവിൽ കാസര്‍ക്കോട് പോസ്റ്ററൊട്ടിച്ചു, അനുകൂലിച്ചും പ്രതികൂലിച്ചും പ്രവർത്തകർ

കാസർഗോഡ് മണ്ഡലത്തില്‍ കെ എം ഷാജിയ്ക്കെതിരെ പോസ്റ്ററുകള്‍. ഷാജിയെ കാസർഗോഡ് സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യവുമായാണ് ഇരുട്ടിന്റെ മറവിൽ ‘മുസ്ലിം ലീഗുകാർ’ എന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

“കാസർഗോഡിന്റെ നാശം ഇവിടെ തുടങ്ങുന്നു” എന്നു തുടങ്ങി വ്യക്തി ഹത്യ നടത്തുന്ന രീതിയിലെ വാചകങ്ങളുമായാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .
പോസ്റ്ററിനെതിരെ പ്രതിഷേധവുമായി ലീഗ് പ്രവർത്തകരും രംഗത്ത് എത്തി,
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകള്‍ എങ്ങുമെത്തിയില്ല; നേതാക്കള്‍ ഇന്ന് ദില്ലിയില്‍

പുറത്തുനിന്നുള്ള ‘ഇറക്കുമതി സ്ഥാനാർത്ഥികളെ’ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും, കാസർഗോഡ് നിന്നുള്ളവർ തന്നെ സ്ഥാനാർത്ഥിയായാല്‍ മതിയെന്നുമാണ് പോസ്റ്ററില്‍ തെളിയുന്ന പ്രധാന നിലപാടുകള്‍ .തെരെഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസില്‍ പോസ്റ്റർ യുദ്ധങ്ങള്‍ പതിവായിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്ക് എതിരെ നിരവധി മണ്ഡലങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന വാർത്തയാണ് ദിനം പ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *