പനത്തടി: പനത്തടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് വാതിൽമാടി എസ്ടി ഉന്നതിയിൽ ജില്ലാപഞ്ചായത്ത് പതിനെട്ടുലക്ഷവും ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷവും ചിലവഴിച്ചു നിർമ്മിച്ച കോൺക്രീറ്റ് റോഡിന്റെ ഉൽഘാടനം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥിന്റെ അദ്ധൃക്ഷതയിൽ കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാരായ കെ.കെ വേണുഗോപാൽ എം ബാലകൃഷ്ണൻ മുൻപഞ്ചായത്ത് പ്രസിഡണ്ട്
പി ജി മോഹനൻ, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.ദിലീപ്കുമാർ, മുൻ വാർഡ് മെമ്പർ ലത അരവിന്ദൻ, ഊരുമൂപ്പൻ സന്തോഷ്, എന്നിവർ സംസാരിച്ചു.
രണ്ടാം വാർഡ് മെമ്പർ
കൊ സി മോഹൻദാസ് സ്വാഗതവും അജിത നന്ദിയും പറഞ്ഞു.












Leave a Reply